പുനലൂർ: കൊല്ലം-തിരുമംഗം ദേശീയ പാതയിൽ നിയന്ത്രണം വിട്ടെത്തിയ ഓംമ്നി വാൻ 20അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ ഉച്ചക്ക് 12മണിയോടെ തെന്മല എം.എസ്.എല്ലിന്പടിഞ്ഞാറ് ഭാഗത്തെ തേക്ക് പ്ലാന്റേഷനിലേക്കാണ് വാൻ മറിഞ്ഞത്.തെന്മല ഭാഗത്ത് നിന്ന് കഴുതിരുട്ടി ഭാഗത്തേക്ക് പോയ വാൻ മറിഞ്ഞാണ് പുനലൂർ സ്വദേശിയായ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടത്.പാതയോരത്ത് ക്രാഷ്ബാരിയർ ഇല്ലാതിരുന്നതാണ് വാൻ മറിയാൻ കാരണമെന്ന് പറയുന്നു.