phot
തെന്മല പഞ്ചായത്തിലെ ഓലപ്പാറഹരിജൻ കോളനിയിൽ കോവിഡ് വ്യാപനങ്ങളെ തുടർന്ന് തൗമസക്കാർക്ക് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാറിൻെറ നേതൃത്വത്തിൽ താമസക്കാർക്ക് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു

പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്തിലെ ഓലപ്പാറ ഹരിജൻ കോളനിയിൽ കൊവിഡ് വ്യാപകമായതിനെ തുടർന്ന് താമസക്കാർക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കോളനിയിൽ കർ‌ശന നിയന്ത്രണം ഏർപ്പെടുത്തിയത് കണക്കിലെടുത്ത് സി.പി.ഐ വലിയകാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സനൽകുമാർ, സുജിത്ത്,വിജയകുമാർ,വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.