nidhinraj-24

ഓച്ചിറ: നവവരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങൻകുളങ്ങര പാലക്കോട്ട് വീട്ടിൽ രാജൻപിള്ളയുടെ മകൻ നിധിൻരാജാണ് (24) മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു വിവാഹം. ശനി വൈകിട്ട് 5ഓടെ ബെഡ്റൂമിൽ തൂങ്ങിയ നിലയിലായിരുന്നു. മാതാവ്: മായ. ഭാര്യ: എബിന. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിൽ. ഓച്ചിറ പൊലീസ് കേസെടുത്തു.