ഓയൂർ:കരിങ്ങന്നൂർ പുതുശ്ശേരി വിഷ്ണു സാംസ്‌കാരിക കേന്ദ്രം വായനശാലയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 7വരെയും രജിസ്ട്രേഷൻ നടത്താം.പരിപാടിയുടെ ഉദ്ഘാടനം ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. ബി. വിമൽ നിർവഹിച്ചു. വായനശാല പ്രസിഡന്റ്‌ അഡ്വ. ജയാ കമലാസനൻ അദ്ധ്യക്ഷത വഹിച്ചു.വായനശാല സെക്രട്ടറി രഞ്ജു സ്വാഗതവും അനു നന്ദിയും പറഞ്ഞു.