vacsine
എസ്.എൻ.ഡി.പി യോഗം തെക്കേവിള ശാഖയുടെയും പാലത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊവിഡ് വാക്സിനേഷൻ ക്യാമ്പയിൻ ശാഖാ പ്രസിഡന്റ് അഡ്വ. വി. മണിലാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം തെക്കേവിള 1272-ാം നമ്പർ ശാഖയുടെയും പാലത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് അഡ്വ. വി. മണിലാൽ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി മനോജ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അജയ് ശിവരാജ്, അലോക് ചന്ദ്രഭാനു, സന്തോഷ് ചൈതന്യ, പ്രദീപ് വിനോദ്, പ്രകാശ്, യൂണിയൻ പ്രതിനിധി മധുലാൽ, വൈസ് പ്രസിഡന്റ് സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാന്നൂറോളം പേർ ക്യാമ്പയിനിൽ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു.