തഴവ: കൊവിഡ് രൂക്ഷമാതോടെ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. പഞ്ചായത്തിൽ കഴിഞ്ഞ ദിവസം രണ്ട് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത് .കൂടാതെ രോഗികളുടെ എണ്ണം ഇരുന്നൂറ് കവിയുകയും ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലും നിലവിലും രോഗവ്യാപനം ഏറ്റവും കൂടി വരുന്ന പഞ്ചായത്താണ് കുലശേഖരപുരം .സാമൂഹ്യ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിയും തുടർച്ചയായി ഉച്ചഭാഷിണി ഉപയോഗിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയുമൊക്കെയാണ് അന്ന് സ്ഥിതി നിയന്ത്രിച്ചത് .രോഗ വ്യാപനം നിയന്ത്രിക്കുവാൻ അധികൃതരുടെ അടിയന്തര ഇടപെടീൽ വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോൾ ശക്തമായിരിക്കുകയാണ്.