കൊട്ടാരക്കര: കരീപ്ര ഇലയം ശിവവിലാസത്തിൽ ശിവകുമാർ (48) കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയുടെ പിതാവും അറസ്റ്റിൽ. കരീപ്ര വില്ലേജിൽ ഇലയം മുറിയിൽ മതിലിൽ ഭാഗത്ത് നിമിഷാലയം വീട്ടിൽ മധുസൂദനനെ(59)യാണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 30ന് അമ്മാവനും മരുമകനും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന മധുസൂദനന്റെ മകനെ നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. അന്വേഷണത്തിൽ പിതാവ് കൂടി കൊലപാതകത്തിൽ പങ്കാളിയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.