sandeep

കൊല്ലം: തെരുവുനായ കുറുക്ക് ചാടി അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. തൃക്കടവൂർ കുരീപ്പുഴ കലാരഞ്ജിനി നഗർ - 58 വടക്കുംഭാഗം ബാലകൃഷ്ണന്റെയും രമണിയുടെയും മകൻ സന്ദീപാണ് (36) മരിച്ചത്.

കഴിഞ്ഞ 17ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. തെരുവുനായ കുറുക്ക് ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സന്ദീപിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ തുടരവേ ഇന്നലെയായിരുന്നു മരണം. ശക്തികുളങ്ങര ഹാർബറിലെ തൊഴിലാളിയായിരുന്നു. ഭാര്യ: ഷൈമ. ഏക മകൾ ശിവന്യ.