കൊട്ടാരക്കര: സിദ്ധനർ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ അംബേദ്കർ ജന്മദിനാചരണം നടത്തി. സംസ്ഥാന സെക്രട്ടറി വാര്യത്ത് പുരുഷോത്തമൻ ദിനാചരണ ചടങ്ങുകൾ ഉദ്ഘാട

നം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൽ.എസ്. ജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് മലനട മുഖ്യ പ്രഭാഷണം നടത്തി.നെല്ലിക്കുന്നം സുലോചന, രാജൻ കടവൂർ, നെല്ലിക്കുന്നം സുരേന്ദ്രൻ, ഇരുമ്പനങ്ങാട് ശശി, വിനോദ് താമരക്കുടി എന്നിവർ സംസാരിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി രാഘവൻ ചെറുപൊയ്ക സ്വാഗതവും ജോയിന്റ് സെക്രട്ടറി കുളക്കട സതീഷ്കുമാർ നന്ദിയും പറഞ്ഞു.