canfed
കാൻഫെഡ് തൃക്കരുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 107-ാം വയസിലും പഠനം തുടരുന്ന ഭാഗീരഥിഅമ്മയെ തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു

കൊല്ലം: കാൻഫെഡ് തൃക്കരുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ സാക്ഷരതാ പ്രഖ്യാപന വാർഷികാഘോഷം നടന്നു. കാഞ്ഞാവെളി ആചാര്യ സെന്ററിൽ നടന്ന ചടങ്ങ് തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാൻഫെഡ് മണ്ഡലം പ്രസിഡന്റ് ആർ.പി. പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഡാഡു കോടിയിൽ, തങ്കമണി എ. പിള്ള, രാമചന്ദ്രൻ, പെരുമൺ ഷാജി തുടങ്ങിയവർ പങ്കെടുത്തു. 107-ാം വയസിലും പഠനം തുടരുന്ന പ്രാക്കുളം നന്ദദാമിൽ ഭാഗീരഥിഅമ്മയെ വസതിയിലെത്തി ആദരിച്ചു.