കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് തെരുവിൽ പുത്തൻപറമ്പിൽ ക്ഷേത്രത്തിലെ പൂയം തിരുന്നാൾ ഉത്സവം നാളെ സമാപിക്കും. ഇന്ന് പുലർച്ചെ ഹരിനാമ കീർത്തനം, ഗണപതിഹോമം, ഭാഗവത പാരായണം, രാവിലെ 10.30ന് വിശേഷാൽ നൂറുംപാലും, വൈകിട്ട് 6ന് ഭഗവതിസേവ, രാത്രി 7.30 മുതൽ കായൽപ്പൂരം. 20ന് പുലർച്ചെ മഹാഗണപതിഹോമം, 6ന് പൊങ്കാല, 8.30ന് കഞ്ഞിസദ്യ, വൈകിട്ട് 6ന് താലപ്പൊലി എഴുന്നെള്ളത്ത്, 8ന് സോപാനസംഗീതം, ദീപക്കാഴ്ച എന്നിവയുണ്ടാകും.