vaccine

 സ്റ്റോക്കുള്ളത് 18,​000 ഡോസ്

കൊല്ലം: വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൽ ഇന്നും നാളെയും ഏകദേശം 40 കേന്ദ്രങ്ങളിലേ വാക്സിനേഷൻ ഉണ്ടാകൂ. നേരത്തെ 120 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടന്നിരുന്നത്. കഴിഞ്ഞ ദിവസം എത്തിയത് സഹിതം ഏകദേശം 18,​000 ഡോസ് വാക്സിൻ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്.

ഞായറാഴ്ച ആയതിനാൽ ഇന്നലെ ഇരുപതോളം കേന്ദ്രങ്ങളിലേ വാക്സിനേഷൻ നടന്നുള്ളു. മൂവായിരത്തോളം പേർക്ക് വാക്സിൻ നൽകി. ബുധനാഴ്ച പി.എച്ച്.സികൾ കേന്ദ്രീകരിച്ച് പതിവ് കുത്തിവയ്പുകൾ ഉള്ളതിനാൽ കൊവിഡ് വാക്സിനേഷൻ ഉണ്ടാകില്ല. ഇതിനിടയിൽ നേരത്തേ നടന്നതുപോലെ 120ൽ അധികം കേന്ദ്രങ്ങളിൽ ബുധനാഴ്ച മുതൽ വാക്സിനേഷൻ നടക്കും. മെഗാ വാക്സിനേഷൻ ക്യാമ്പുകളും പുനരാരംഭിക്കും.

 വാക്സിനേഷൻ (ശനിയാഴ്ച വരെ)

ആദ്യ ഡോസ് സ്വീകരിച്ചവർ: 3,66,300

രണ്ട് ഡോസുകളെടുത്തവർ: 35,966