തഴവ: കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കുലശേഖരപുരം ആദിനാട് തെക്ക് കാട്ടിൽകടവ് വരമ്പത്തേരിൽ പടീറ്റതിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ചെല്ലമ്മയാണ് (68) മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖം മൂലം രണ്ടാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മക്കൾ: ജയപ്രകാശ്, പ്രഭ, പ്രശോഭ, പ്രസന്ന, പ്രഭാത്. മരുമക്കൾ: അനിത, ശിവകുമാർ, ഹരികുമാർ, ഹരി, രശ്മി.