പുത്തൂർ: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം നടന്നു. മുൻ എം.പി. കെ.എൻ.ബാലഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജയലക്ഷ്മി വിനോദിന്റെ നിറമണിഞ്ഞ തൂവലുകൾ, മേഘ്ന ഹരിയുടെ പൂവാകയും പൂത്തുമ്പിയും നിരഞ്ജന്റെ ഒറ്റയില ചില്ലകൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനം കെ. എൻ. ബാലഗോപാൽ ,മാദ്ധ്യമ പ്രവർത്തകൻ ഷമ്മി പ്രഭാകർ , കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു എന്നിവർ നിർവഹിച്ചു. ചലച്ചിത്ര നടൻ സച്ചിൻ ആനന്ദ്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, വികാസ് സെക്രട്ടറി ബാബു രാജേന്ദ്രൻ പിള്ള എന്നിവർ ഏറ്റുവാങ്ങി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ.രാമാനുജൻ ഉപഹാര സമർപ്പണം നടത്തി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം നൃപൻദാസ് മുഖ്യാതിഥിയായി. സാഹിത്യകാരി രശ്മി സജയൻ, ഗ്രാമപഞ്ചായത്തംഗം അഖില മോഹൻ, സ്വപ്ന ജയൻസ്, ജെ.എസ്.ഇന്ദു, അജീഷ് കൃഷ്ണ, ജയലക്ഷ്മി വിനോദ്, അനിത ദിവോദയം, അൻസാരി ബഷീർ, ബി എസ് ഗോപകുമാർ, ദീപിക രഘുനാഥ്, രശ്മി രാഹുൽ, ബി ലേഖ, സുധർമ്മ ബാബു, വിനോദ്, ജി രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. യുവകവി സനിൽ വെണ്ടാറിനെ ചടങ്ങിൽ അനുമോദിച്ചു.