അഞ്ചൽ: ഇടമുളയ്ക്കൽ പാലമുക്ക് എം.എസ്.സി. എൽ.പി സ്കൂളിന് മുന്നിൽ അജ്ഞാത കാർ പാർക്ക് ചെയ്ത നിലയിൽ കാണപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസമായി ഈ കാർ ഇവിടെ പാർക്ക് ചെയ്തിരിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാർ അഞ്ചൽ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.