ഓച്ചിറ: ആലപ്പാട് പഞ്ചായത്തിൽ നടന്ന മെഗാവാക്സിനേഷൻ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. 45 വയസ് കഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആലപ്പാട്, അഴീക്കൽ ഫാമിലി ഹെൽത്ത് സെന്ററുകളിലായി 400 വീതം ആളുകൾക്ക് വാക്സിനേഷൻ നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷൈമ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സി. ബേബി, പ്രേമചന്ദ്രൻ, പ്രസീത കുമാരി, മെഡിക്കൽ ഓഫീസർമാരായ ഡോ. ആരുൺ, ഡോ. മേഴ്സി, എച്ച്.എെ. ശ്രീകുമാർ, ജെ.എച്ച്.എെമാരായ നുജൂം, ബോബൻ, സ്റ്റാഫ് നഴ്സുമാർ, ആശാപ്രവർത്തകർ, വാളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.