കൊട്ടാരക്കര: അനധികൃത മണ്ണെടുപ്പിനുപയോഗിച്ച ലോറി കൊട്ടാരക്കര തഹസീൽദാറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. നിലമേൽ ജംഗ്ഷനിൽ മണ്ണുകടത്താനെത്തുന്ന ലോറികളെ കുറിച്ച് വ്യാപകമായ പരാതി വന്നതിനെ തുടർന്ന് തഹസീൽദാർ ശ്രീകണ്ഠൻ നായർ, ഡെപ്യൂട്ടി തഹസീൽദാർ അജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘമാണ് ലോറി പിടികൂടിയത്. പിടികൂടിയ ലോറി ചടയമംഗലം പൊലീസിൽ ഏൽപ്പിച്ചു. കേസ് രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ റെയ്ഡ് ശക്തമാക്കുമെന്ന് തഹസീൽദാർ അറിയിച്ചു.