കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ നടന്ന കൃഷിയുടെ വിളവെടുപ്പും കാർഷിക പ്രവർത്തനങ്ങളുടെ വിപുലീകരണവും സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ പരമേശ്വരൻ ഉണ്ണി ഉദ്ഘാടനം ചെയ്തു. സമൃദ്ധിയുടെ കാർഷിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സമൃദ്ധി കൺവീനർ അൻസാരി, വൈസ് ചെയർമാൻ രാധാകൃഷ്ണൻ, ജയൻ കുമാർ, രാജീവ് തുടങ്ങിയവർ നേതൃത്വം നൽകി.