bha

കൊല്ലം: കേരളാ ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം അച്ചൻകോവിൽ വൈഷ്ണവി പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.ആർ. പ്രതാപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.ഡി. ബിജു മുഖ്യപ്രഭാഷണം നടത്തി. വകുപ്പിലെ മുഴുവൻ വാഹനങ്ങളിലും ഡ്രൈവർമാരുടെ സ്ഥിരം നിയമനം നടത്തണമെന്ന് സമ്മേളനം സർക്കാരിനോട് അവശ്യപ്പെട്ടു.

ഭാരവാഹികളായി പി. ബിജുമോൻ (പ്രസിഡന്റ്), വി.എസ്. അനിൽകുമാർ (സെക്രട്ടറി), എസ്. അനിൽകുമാർ (ട്രഷറർ) എൻ. വിനോദ് (സംസ്ഥാന കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.