കടയ്ക്കൽ: ജ്വാല സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കവി ഉമ്മന്നൂർ ഗോപാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. കടയ്ക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിൽ വച്ച് നടന്ന സമ്മേളനം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജ്വാല സാംസ്‌കാരിക വേദി പ്രസിഡന്റ് അനീഷ് കെ.അയിലറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രശ്മി രാജ് മുഖ്യ പ്രഭാഷണം നടത്തി. അമ്മ ചാരിറ്റബിൾ ചെയർമാൻ എസ് .വിജയകുമാരൻ പിള്ള സ്വാഗതവും അഞ്ചൽ ദേവരാജൻ കൃതഞ്ജതയും പറഞ്ഞു. അനുസ്മരണ യോഗത്തിൽ ജി. ജയപ്രകാശ് ,ഡോ.തോട്ടം ഭുവനചന്ദ്രൻ, ദീപക് ചന്ദ്രൻ മങ്കാട്, മാത്ര രവി, ശ്രീഹരി തളിരോട്, സുഭാഷ്, സജീവ് കടയ്ക്കൽ, അഫ്സൽ കടയ്ക്കൽ, അമീർ പനവേലി, ആർട്ടിസ്റ്റ് ബെർലിൻ, അഞ്ചൽ ഗോപൻ, സ്വപ്‍ന ജയകുമാർ, രമ്യ രാജ്, അഭിലാഷ് എന്നിവർ പങ്കെടുത്തു