c

കരുനാഗപ്പള്ളി: റമളാൻ മാസത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ അൽഅമീൻ സെൻട്രൽ സ്കൂളിന് സമീപം കൊട്ടുകാട് അബ്ദുൽസലാം മുസ്ലിയാരുടെ നേതൃത്വത്തിൽ ഖുർആൻ പഠന ക്ലാസ് ആരംഭിച്ചു. ഏത് പ്രായക്കാർക്കും പങ്കെടുക്കാം. താലൂക്ക് ജമാഅത്ത് വൈസ് പ്രസിഡന്റ് സി.എം.എ. നാസർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഖാസിം മൗലവി അദ്ധ്യക്ഷത വഹിച്ചു. മുനമ്പത്ത് ഷിഹാബ്, അബ്ദുൽ അസീസ് അൽ മനാർ, നാസർ പോച്ചയിൽ എന്നിവർ പ്രസംഗിച്ചു.