പുത്തൂർ: പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ വീട്ടിൽ ഒരു ശാസ്ത്ര ലാബ് പദ്ധതി നടപ്പാക്കി. സയൻസ്, ഗണിതം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളെ കൊവിഡ് പരിമിതികൾ മറികടന്ന് കൂടുതൽ അറിയാനാണ് പദ്ധതി. സമഗ്രശിക്ഷ അഭിയാൻ കേരള ആവിഷ്കരിച്ച പദ്ധതിയാണ് ഇവർ നടപ്പാക്കിയത്. ഗൂഗിൾമീറ്റ് വഴി നടത്തിയ പരിശീലനത്തിലൂടെയാണ് ലാബ് സജ്ജമാക്കിയത്. ബി.ആർ.സി അധികൃതരും അദ്ധ്യാപകരും വീടുകൾ സന്ദർശിച്ച് ലാബ് പ്രവർത്തനം വിലയിരുത്തി.