പുത്തൂർ: കുളക്കട കിഴക്ക് ഇന്റലക്ച്വൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കുറ്ററ കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികൾക്കായി കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷനും ബോധവത്കരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം ടി.മഞ്ജു അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ബിനുജോർജ്ജ് ബോധവത്കരണ ക്ളാസെടുത്തു. ആർ.രാജൻ ബോധി,​ ടി.സുനിൽകുമാർ,​ കുറ്ററ അനിൽ,​ പി.ഡി.ജോൺ,​ ധനുരാജ് എന്നിവർ സംസാരിച്ചു.