കൊട്ടാരക്കര: തൃക്കണ്ണമംഗൽ ശാലേം മാർത്തോമ ഇടവക ശതാബ്ദി മന്ദിരത്തിന്റെ കൂദാശയും ഉദ്ഘാടനവും ഭദ്രാസനാധിപൻ ഡോ.യുയാക്കിം മാർ കുറിലോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. റവ.സാം മാത്യു, ഭദ്രാസന സെക്രട്ടറി റവ.അനിൽ ജോർജ്ജ്, റവ.ബിനു ജോൺ, റവ.ജേക്കബ് പോൾ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.