പുത്തൂർ: പുത്തൂർ മണ്ഡപം ജംഗ്ഷനിൽ മാറനാട് റോഡിന്റെ തുടക്കഭാഗത്തെ കെട്ടിട നിർമ്മാണത്തിന് പഞ്ചായത്തിന്റെ നോട്ടീസ്. പൂർത്തിയായ കെട്ടിടത്തിന്റെ റോഡിനോട് ചേർന്നുള്ള ഇറക്ക് പൊളിച്ച് നീക്കാനാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയത്. കെട്ടിട നിർമ്മാണം ചട്ടങ്ങൾ പാലിച്ചാണ് നടത്തിയിട്ടുള്ളതെങ്കിലും പുറത്തേക്കുള്ള ഇറക്ക് നിർമ്മിച്ചത് അനുമതിയോടെയായിരുന്നില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.