കരുനാഗപ്പള്ളി : റോട്ടറി ക്ലബ് കരുനാഗപ്പള്ളിയിൽ ആരംഭിച്ച സൗജന്യ മെഗാ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. റൊട്ടോറിയൻ രാമചന്ദ്രൻ വാക്സിന്റെ ആദ്യഡോസ് ഏറ്റുവാങ്ങി. റോട്ടറി ക്ലബ് പ്രസിഡന്റ് അൻവർ സാദത്ത്, ഡോ. ജി. സുമിത്രൻ, ഡിവിഷൻ കൗൺസിലർ റെജി ഫോട്ടോപാർക്ക്, ഡോ. പരമേശ്വരൻ, ഡോ. ബൈജു, മോഹനൻ, രാമചന്ദ്രൻ, ജില്ലാ കോ ഓർഡിനേറ്റർ ലെസ്റ്റർ ഫെർണാണ്ടസ്, ശോഭന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.