കൊല്ലം: കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം 22 മുതൽ 24 വരെ നടക്കും. ക്ഷേത്രം തന്ത്രി വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി കുട്ടൻ പോറ്റി എന്നിവർ കാർമ്മികത്വം വഹിക്കും. ഉത്സവദിവസങ്ങളിൽ നിത്യപൂജകൾക്ക് പുറമെ രാവിലെ 5.30ന് ഗണപതിഹോമം, 7.30ന് ഭാഗവതപാരായണം എന്നിവ ഉണ്ടായിരിക്കും.

22ന് രാവിലെ 6.45ന് ഉദ്ദിഷ്ടകാര്യസിദ്ധി ദീപ പൂജ, വൈകിട്ട് 5.45ന് സോപാന സംഗീതം, 6.45ന് ചെണ്ടമേളത്തോടെ ദീപാരാധന 7.30ന് ഗാനാർച്ചന. 23ന് രാവിലെ 10ന് നൂറും പാലും പുള്ളുവൻ പാട്ടും, വൈകിട്ട് 6.45ന് അലങ്കാര ചാർത്തോടുകൂടി ദീപാരാധന, 7ന് ശ്രീനാരായണ വനിതാ സമിതിയുടെ ഭക്തിഗാനസുധ. 24ന് രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6.30ന് കലശപൂജകൾ, 7.30ന് അഖണ്ഡനാമജപ യജ്ഞം, 10.30ന് വിഷ്ണു സഹസ്രനാമാർച്ചന, വൈകിട്ട് 6.45ന് നാദസ്വര കച്ചേരി, 7ന് പുഷ്പാഭിഷേകം, 7.30ന് ഗാനസന്ധ്യ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്ഷേത്രത്തിൽ നാണയപ്പറ, അവൽപ്പറ, നെൽപ്പറ തുടങ്ങിയവ സമർപ്പിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി ജനറൽ സെക്രട്ടറി അമ്പാടി ജഗന്നാഥ് അറിയിച്ചു. ഫോൺ: 9847031868.