കരുനാഗപ്പള്ളി : ജനകീയാസൂത്രണ പ്രസ്ഥാനം കാൽനൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനകീയ വികസന വിജ്ഞാനോത്സവം കരുനാഗപ്പള്ളി മാനവീയം ഗ്രന്ഥശാലയിൽ നടന്നു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. എസ്. അനിൽകുമാർ അദ്ധ്യക്ഷനായി. എൽ.കെ. ദാസൻ വിഷയാവതരണം നടത്തി. നഗരസഭാ കൗൺസിലർ ജെ.പി. പ്രസന്നകുമാർ, ദിലീപ് കുമാർ, ഗോപിദാസ്, പി. രാജലക്ഷ്മി, എ. സജീവ് തുടങ്ങിയവർ സംസാരിച്ചു.