paravur
എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന നേതൃയോഗത്തിൽ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി സംസാരിക്കുന്നു

പരവൂർ: എൻ.എസ്.എസ് ചാത്തന്നൂർ യൂണിയന് കീഴിലുള്ള പരവൂർ, ചാത്തന്നൂർ, പൂതക്കുളം, ചിറക്കര മേഖലകളിലെ കരയോഗങ്ങളുടെ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും പങ്കെടുപ്പിച്ചുള്ള നേതൃയോഗം യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളിയുടെ അദ്ധ്യക്ഷതയിൽ നടന്നു. നിശ്ചയം, വിവാഹം, മരണാനന്തര കർമ്മങ്ങൾ എന്നിവ താലൂക്ക് തലത്തിൽ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്. യോഗ തീരുമാനങ്ങൾ പ്രവർത്തികമാക്കുന്നതിന് ആറ് പഞ്ചായത്തുകളിലെ കരയോഗങ്ങളെ ആറ് മേഖലകളായി തിരിച്ച് 24 മുതൽ 27 വരെ അവബോധന പരിപാടി സംഘടിപ്പിക്കും. യൂണിയൻ വൈസ് പ്രസിഡന്റ്‌ പരവൂർ മോഹൻദാസ്, സെക്രട്ടറി ടി. അരവിന്ദാക്ഷൻപിള്ള തുടങ്ങിയവർ സംസാരിച്ചു.