കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സർജനായി ഡോ. ടി.എസ്. ശരത്ത് ദീപം തെളിച്ച് ചാർജെടുത്തു. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ അദ്ധ്യക്ഷനായി. യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. അനിൽ മുത്തോടം, ഡോ. ധന്യ ശരത്ത്, ഡോ. രാധാകൃഷ്ണൻ, ഡോ. മനു രാജേന്ദ്രൻ, ഡോ. വി. അജയകുമാർ, പി.ആർ.ഒ ആദർശ് എന്നിവർ സംസാരിച്ചു.
പ്ലാസ്റ്റിക് ഹാൻഡ് ആൻഡ് മൈക്രോ സർജനായ ശരത്തിന്റെ നേതൃത്വത്തിൽ ട്രോമാറ്റിക് ആൻഡ് കോസ്‌മെറ്റിക് സർജറി, ക്ലെഫ്ട് ലിപ്പ്; ക്ലെഫ്ട് പലറ്റ്, ഫേഷ്യൽ റീ കൺസ്ട്രക്ഷൻ, റീ കൺസ്ട്രക്ഷൻ ഒഫ് പിന്ന ഡിഫെക്ട്, റിനോപ്ലാസ്റ്റി, ഫസ്, ചിൻ, ബ്രോ ലിഫ്ട്, റിഡക്ഷൻ മാമോപ്ലാസ്റ്ററി, അബ്ഡോ മിനോപ്ലാസ്റ്ററി, ലിപ്പോസക്ഷൻ, ഗൈനക്കോമാസ്റ്റിയ കറക്ഷൻ, വോൾബേബി ലിപ്പോസക്ഷൻ ആൻഡ് ബോഡി കോൺഡൊറിംഗ്, റീകൺ സ്ട്രക്ടീവ് സർജറീസ്, ഓൾടൈപ്പ് ഫ്ളാപ്പ് സർജറീസ് ഉൾപ്പെടെ എല്ലാവിധ അത്യാധുനിക ചികിത്സകളും ലഭ്യമാണെന്ന് ഭരണസമിതി അറിയിച്ചു.