ചടയമംഗലം: കലാകാരൻമാരുടെ ദേശീയ സംഘടനയായ സംഘ കലാവേദി ചടയമംഗലം യൂണിറ്റിന്റെ ഉദ്ഘാടനം 20 ന് നടക്കും. ഉച്ചയ്ക്ക് 2 ന് ഭരത സെന്റർ ഫോർ ആർട്‌സ് ഹാളിൽ നടക്കുന്ന ചടങ്ങ് സംഘ കലാവേദി ദേശീയ പ്രസിഡന്റ് ഡോ. നൂറനാട് ഷാജഹാൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് സുരേഷ് കുണ്ടറ അദ്ധ്യക്ഷനായിരിക്കും.സംഘ കലാവേദി ജില്ലാ കോ-ഓർഡിനേറ്റർ കാഥികൻ അഞ്ചൽ ഗോപൻ മുഖ്യ പ്രഭാഷണം നടത്തും.അവാർഡ് ജേതാക്കളായ പ്രതിഭകൾക്ക് ദേശീയ ഐ.ടി സെക്രട്ടറി രമേശ് ഗോപാൽ പുരസ്‌കാരം നൽകും. ജില്ലാ രക്ഷാധികാരി തപസ്യ മധു മെമ്പർഷിപ്പ് വിതരണം നിർവഹിക്കും. അഭിലാഷ് അർക്കന്നൂർ, ബിന്ദു ലക്ഷ്യ,ഡോ. മനോജ് എസ്. മംഗലത്ത്, ആർ.ആർ.നായർ എന്നിവർ സംസാരിക്കും. മീഡിയ കോ-ഓർഡിനേറ്റർ ചടയമംഗലം സജീവ് സ്വാഗതവും അഞ്ജന ഉണ്ണി നന്ദിയും പറയും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും.