കൊല്ലം: കൊല്ലം കോർപ്പറേഷൻ, പാലത്തറ പ്രൈമറി ഹെൽത്ത് സെന്റർ, റോട്ടറി ക്ലബ് കൊല്ലം കാഷ്യൂ സിറ്റി, പട്ടത്താനം കലാവേദി ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രന്ഥശാലയിൽ നടന്ന ക്യാമ്പ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം. സജീവ് അദ്ധ്യക്ഷത വഹിച്ചു.
റോട്ടറി ക്ലബ് കൊല്ലം കാഷ്യൂ സിറ്റി പ്രസിഡന്റ് എ. ജയപ്രദീപ്, രക്ഷാധികാരി ഡോ. എം.സി. തോമസ്, കൗൺസിലർ പ്രേം ഉഷാർ, മെഡിക്കൽ ഓഫീസർ ഡോ. നടാഷാ തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ജയൻ ഇടയ്ക്കാട് സ്വാഗതവും സെക്രട്ടറി രവികുമാർ നന്ദിയും പറഞ്ഞു. ക്യാമ്പിൽ അഞ്ഞൂറ് പേർക്ക് വാക്സിൻ നൽകി.