police

കൊല്ലം: ജില്ലയിലെ സ്‌കൂളുകളിൽ പരീക്ഷാ സമയം അവസാനിച്ച ശേഷമുള്ള സമ്പർക്ക വ്യാപന സാദ്ധ്യത തടയാൻ സ്‌കൂൾ പരിസരങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ഗൂഗിൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷ അവസാനിക്കുമ്പോൾ വിദ്യാർത്ഥികളെ പലഘട്ടങ്ങളായി പുറത്തേക്ക് വിടണമെന്നും മാനദണ്ഡ പാലനം സംബന്ധിച്ച് നടത്തുന്ന അനൗൺസ്‌മെന്റുകൾ തുടരണമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ നിർദേശം നൽകി.