kunnathoor-
കോവൂർ തോപ്പിൽ മുക്കിൽ തലകീഴായി മറിഞ്ഞ ടിപ്പർ ലോറി

കുന്നത്തൂർ : ചവറ - അടൂർ സംസ്ഥാന പാതയിൽ കോവൂർ തോപ്പിൽ മുക്കിന് സമീപം പുളിക്കമുക്കിലെ കശുഅണ്ടി ഫാക്ടറി വളവിൽ ടിപ്പർ ലോറി തലകീഴായി മറിഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം. മണ്ണുകയറ്റി വന്ന ലോറി അമിത വേഗതയിൽ വളഞ്ഞപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മണ്ണും റോഡിലേക്ക് പതിച്ചു. വഴിയാത്രക്കാരും ഡ്രൈവറും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.