ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ പുതിയ കോടതിയും കോടതി സമുച്ചയവും വേണമെന്നും ശാസ്താംകോട്ട ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് അടിയന്തരമായി നടത്തണമെന്നും ലായേഴ്സ് യൂണിയൻ ശാസ്താംകോട്ട യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. സോമപ്രസാദ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. പി. സജിനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. സി.കെ. വിജയാനന്ദൻ അദ്ധ്യക്ഷനായി. സൈജു കോശി, എം. അൻസാർ ഷാഫി, അർജുനൻ കൈതപ്പുഴ, ശാന്തകുമാർ, ജേക്കബ് വൈദ്യൻ, സുകന്യ, സംഗീത കോശി എന്നിവർ സംസാരിച്ചു. അഡ്വ. ശിവൻ പി. കാട്ടൂർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി അഡ്വ. എം. അൻസാർ ഷാഫി (ലായേഴ്സ് യൂണിയൻ ശാസ്താംകോട്ട യൂണിറ്റ് പ്രസിഡന്റ്), അഡ്വ. ശിവൻ പി. കാട്ടൂർ(സെക്രട്ടറി), സംഗീത കോശി, സുകന്യ (വൈസ് പ്രസിഡന്റുമാർ), അഖിൽ ശിവൻകുട്ടി, മോഹൻ കുമാർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.