ശാസ്താംകോട്ട: സൈക്കിളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന പതിനാറുകാരൻ മരിച്ചു. കുന്നത്തൂർ ഐവർകാല കുറ്റിയിൽ വീട്ടിൽ മുരളി - രജനി ദമ്പതികളുടെ മകൻ കണ്ണനാണ് (16) മരിച്ചത്. 16ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. വീടിന് സമീപത്തെ ബന്ധുവീട്ടിൽ പോയി സൈക്കിളിൽ മടങ്ങുമ്പോൾ കാറ്റത്ത് തൊപ്പി പറന്നുപോയി. ശ്രദ്ധ ഇതിലേക്ക് മാറിയതോടെ ബാലൻസ് തെറ്റി റോഡിലേയ്ക്ക് തലയടിച്ച് വീഴുകയായിരുന്നു. ഉടൻ പുത്തൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഹോദരൻ: വിഷ്ണു.