kannan-m-16

ശാ​സ്​താം​കോ​ട്ട: സൈ​ക്കി​ളിൽ നി​ന്ന് വീ​ണ് ചികിത്സയിലായിരുന്ന പതിനാറുകാ​രൻ മ​രി​ച്ചു. കു​ന്ന​ത്തൂർ ഐ​വർ​കാ​ല കു​റ്റി​യിൽ വീ​ട്ടിൽ മു​ര​ളി​ - ര​ജ​നി ദ​മ്പ​തി​ക​ളു​ടെ മ​കൻ ക​ണ്ണനാണ് (16) മ​രി​ച്ച​ത്. 16ന് ഉ​ച്ച​യ്​ക്ക് ഒ​ന്നോടെയായിരുന്നു അ​പ​ക​ടം. വീ​ടി​ന് സ​മീ​പത്തെ ബ​ന്ധു​വീ​ട്ടിൽ പോയി സൈ​ക്കി​ളിൽ മ​ടങ്ങുമ്പോൾ കാറ്റത്ത് തൊ​പ്പി പ​റ​ന്നുപോ​യി. ശ്ര​ദ്ധ ഇ​തി​ലേ​ക്ക് മാ​റി​യ​തോ​ടെ ബാ​ലൻ​സ് തെ​റ്റി റോഡിലേയ്ക്ക് തലയടിച്ച് വീഴുകയായിരുന്നു. ഉ​ടൻ പു​ത്തൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ എ​ത്തി​ച്ചെങ്കിലും വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്​ക്ക് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ടർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജി​ലേ​ക്കും മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ പു​ലർ​ച്ചെ മ​രിച്ചു. സം​സ്​കാ​രം വീ​ട്ടു​വ​ള​പ്പിൽ ന​ടത്തി. സ​ഹോ​ദ​രൻ: വി​ഷ്​ണു.