ചാത്തന്നൂർ: സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവാവ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൊബൈൽ ഫോണുമായി കടന്നു. ഇന്നലെ രാവിലെ 9.45ഓടെ പാരിപ്പള്ളി സെൽടെക് മൊബൈൽസിലാണ് മോഷണം നടന്നത്. കടയിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദ‌ൃശ്യങ്ങൾ പാരിപ്പള്ളി പൊലീസിന് കൈമാറിയിട്ടുണ്ട്. വീഡിയോ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് മോഷ്ടാവിനെ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. പാരിപ്പള്ളി പൊലീസ് കേസെടുത്തു.