കൊല്ലം: ഭിന്നശേഷിക്കാരെ മാറ്റിനിറുത്തുകയല്ല ചേർത്തുനിറുത്തി മുഖ്യധാരയിലെത്തിക്കുകയാണ് വേണ്ടതെന്ന് ഭിന്നശേഷിക്കാരുടെ സംസ്ഥാന ഏകാംഗ കമ്മിഷൻ ജഡ്ജ് എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു. ഗാന്ധിഭവൻ സംസ്ഥാന നാടകോത്സവത്തിന്റെ ഭാഗമായി കൊല്ലം സോപാനം ഓഡിറ്റോറിയം അങ്കണത്തിൽ ചേർന്ന ഭിന്നശേഷിയുള്ള കലാസാംസ്‌കാരിക കാരുണ്യപ്രവർത്തകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, കെ.പി.എ.സി. ലീലാകൃഷ്ണൻ, വിൻസെന്റ് ഡാനിയേൽ, അജയകുമാർ, ജോർജ് എഫ്. സേവ്യർ വലിയവീട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭിന്നശേഷിക്കാരുടെ കലാപരിപാടികളും നടന്നു.