കൊല്ലം: ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷന്റെ പ്രസിഡന്റായി രാജീവ് ദേവലോകത്തിനെയും സെക്രട്ടറിയായി അഡ്വ. ധീരജ് രവിയെയും ട്രെഷററായി എ.കെ. അൽത്താഫിനെയും തിരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. അനിൽ അമ്പലക്കരയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് മുരളീധരനും കേരള സ്‌പോർട്‌സ് കൗൺസിൽ ഒബ്‌സർവർ രാധാകൃഷ്ണനും പങ്കെടുത്തു.