കൊല്ലം: കൊവിഡ് രണ്ടാംഘട്ട വ്യാപനം തടയാൻ കൊല്ലം ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ കൊല്ലം, നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി ഹാർബറുകളിലും കാപ്പെക്‌സ് നിയന്ത്രണത്തിലുള്ള കശുഅണ്ടി ഫാക്ടറികളിലും വ്യവസായ പരിശീലന കേന്ദ്രങ്ങൾ, ജൂവലറികൾ എന്നിവിടങ്ങളിലും ആർ.ടി.ഒ ഓഫീസിന്റെ സഹകരണത്തോടെ എല്ലാ താലൂക്കുകളിലുമുള്ള ഡ്രൈവിംഗ് ടെസ്റ്റ് സൈറ്റുകളിലും ഓട്ടോ - ടാക്‌സി തൊഴിലാളികൾക്കും പ്രത്യേക കൊവിഡ് നിർണയ പരശോധനകൾ നടത്തി. 2,263 പേർക്കാണ് സ്രവ പരശോധന നടത്തിയത്. ഫലം വന്നതിൽ 25 പേർ മാത്രമാണ് പോസിറ്റീവ്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും അകലം പാലിക്കുന്നതിനൊപ്പം മാസ്‌ക് ധരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.