ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത് പനയറക്കുന്ന് അങ്കണവാടിയിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവത്ക്കരണവും നിയമസഹായ ക്ലാസും നടന്നു.വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ പരിപാടി ഉദ്ഘാടനം ചെയ്തു. പൂയപ്പള്ളി എസ്.എച്ച്.ഒ ജെ.സന്തോഷ്‌കുമാർ ബോധവത്കരണ ക്ളാസും ഇൻഡ്യൻ ആന്റി കറപ്ഷൻ മിഷൻ ചെയർമാൻ ഡോ.രാജീവ് രാജധാനി നിയമ സഹായക്ലാസും നയിച്ചു. വാർഡ്‌മെമ്പർ ഡി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടി.കെ.ജ്യോതിദാസ്, ഷിബു കെ.തമ്പി, ജയദേവൻപിള്ള, ഉമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.