കടയ്ക്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഇട്ടിവ വയല ചെമ്മണ്ണുംമുകൾ ചരുവിള പുത്തൻവീട്ടിൽ വിഷ്ണു (20) വിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിക്കേറ്റ നെല്ലുവിളവീട്ടിൽ ഉണ്ണി(24), അഖിൽ (21) എന്നിവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടയ്ക്കൽ - അഞ്ചൽ റോഡിൽ കുറ്റിക്കാട് പേരൂട്ട് കാവിന്
സമീപം തിങ്കളാഴ്ച വൈകിട്ട് 5.30 നാണ് സംഭവം.കടയ്ക്കൽ നിന്ന് വയലയിലേക്ക് പോയ ബൈക്കും എതിർ ദി
ശയിൽ നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.