photo
ശ്രീനാരായണപുരം ഐരൂ‌ർക്കുഴി ശ്രിഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായ യതിപൂജയ്ക്ക് എത്തിയ ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദിനെ പൂർണകുംഭം നൽകി സ്വീകരിക്കുന്നു

പുത്തൂർ: പുത്തൂർ ശ്രീനാരായണപുരം ഐരൂ‌ർക്കുഴി ശ്രീഭഗവതി ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാര ക്രിയകളുടെയും അഷ്ടബന്ധ കലശത്തിന്റെയും ഭാഗമായി യതിപൂജ നടത്തി. ക്ഷേത്രം തന്ത്രി വാസുദേവരര് സോമയാജിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി സന്തോഷ് നാരായണന്റെ സഹകാർമ്മികത്വത്തിലുമാണ് പരിഹാര ക്രിയകൾ നടക്കുന്നത്. ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ചടങ്ങിൽ പങ്കെടുത്ത് യതിപൂജ സ്വീകരിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് വി.രാജേന്ദ്രൻ, സെക്രട്ടറി കെ.ബാബു, വൈസ് പ്രസിഡന്റ് എൻ.ബാബുലാൽ, കെ.ആർ.ജഗദീശൻ തമ്പി, ഡി.എസ്.ദീപു, എസ്.എൻ.ഡി.പി യോഗം എസ്.എൻ.പുരം ശാഖ പ്രസിഡന്റ് ഡി.ദിനൻ, ചന്ദ്രബാബു തെക്കേക്കര, ശോഭനൻ എന്നിവർ പങ്കെടുത്തു.