ചവറ: കൊവിഡിന്റെ രണ്ടാംവരവിനെ തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ചവറ ബ്ലോക്ക് പഞ്ചായത്ത്. മേലുദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. രോഗവ്യാപനത്തെ കുറിച്ച് വിലയിരുത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കും. തൊഴിൽ മേഖലകളിൽ കൂടി വാക്സിനേഷൻ ക്യാമ്പുകൾ വ്യാപിപ്പിക്കാനും തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോഫിയ സലാം,​ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ്,​ വിമൽ രാജ്,​ പ്രസന്നൻ,​ ഉണ്ണിത്താൻ,​ ഷാജി എസ്. പള്ളിപ്പാടൻ,​ രതീഷ്, പ്രിയാ ഷിനു, ജോയി ആന്റണി,​ എ. സീനത്ത് എന്നിവർ പങ്കെടുത്തു.