കൊല്ലം: ഉമയനല്ലൂർ മാഞ്ഞാലിമുക്കിൽ എച്ച്.കെ.എം സ്കൂളിന് സമീപത്ത് അറവുമാലിന്യം തള്ളിയ നിലയിൽ. ഞായറാഴ്ച പുലർച്ചെ വാഹനത്തിലെത്തിച്ച മാലിന്യം ഇവിടെ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. ഇതോടെ പ്രദേശത്താകെ ദുർഗന്ധവും വമിക്കുകയാണ്. തെരുവ് നായ ശല്യവും രൂക്ഷമായിട്ടുണ്ട്.