കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം 3554-ം നമ്പർ തഴവ തെക്കുംമുറി പടിഞ്ഞാറ് ശാഖയിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന് തറക്കല്ലിട്ടു. കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ എന്നിവർ സംയുക്തമായാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ചടങ്ങിൽ യൂണിയൻ കൗൺസിലർ ഡോ. കെ. രാജൻ കിടങ്ങിൽ, ശാഖാ പ്രസിഡന്റ് എ. ത്രിദീപ് കുമാർ, സെക്രട്ടറി കെ. ത്യാഗരാജൻ തുടങ്ങിയവർ പങ്കെടുത്തു. 45 വർഷം പഴക്കമുള്ള ഗുരുദേവക്ഷേത്രം പൊളിച്ചുനീക്കിയാണ് പുതിയത് നിർമ്മിക്കുന്നത്.