കൊല്ലം: കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ആശുപത്രിയിൽ എല്ലാ ദിവസവും ഒ.പി പ്രവർത്തിക്കുകയെന്ന സ്വപ്നം ഉടൻ നടപ്പാകില്ല. ഈ മാസം പകുതിയോടെ ഒ.പികൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനായിരുന്നു ആദ്യ ആലോചന. കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ മേയ് 1ലേക്ക് മാറ്റി. എന്നാൽ അടുത്തമാസവും തിരുമാനം നടപ്പാവില്ലെന്നാണ് സൂചന.
കഴിഞ്ഞമാസം ജില്ലാ ആശുപത്രിയിൽ ഒ.പികളിൽ ചിലത് പുനരാരംഭിക്കുമ്പോൾ 35 കൊവിഡ് ബാധിതരാണ് ചികിത്സയിലുണ്ടായിരുന്നത്. എന്നാലിപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 110 ആയി. ഇവരിൽ ഭൂരിഭാഗവും ഗുരുതര രോഗലക്ഷണം ഉള്ളവരാണ്. തത്കാലം പ്രവർത്തിക്കുന്ന ഒ.പികൾ നിറുത്തേണ്ടെന്നാണ് ആലോചന. ഒ.പികളുടെ പ്രവർത്തന ദിവസങ്ങളിൽ ഇന്ന് മുതൽ ചെറിയ മാറ്റവുമുണ്ടാകും. ഒഫ്ത്ത്താൽമോളജി ഒ.പിയുടെ മാത്രം പ്രവർത്തന ദിവസങ്ങളിൽ നിലവിലുള്ളതിനേക്കാൾ കുറവ് വരുത്തിയിട്ടുണ്ട്.
ഒ.പിയും ദിവസവും (ഇന്ന് മുതൽ)
മെഡിസിൻ - തിങ്കൾ, വ്യാഴം
ഓർത്തോ - ചൊവ്വ, വെള്ളി
ഒഫ്ത്ത്താൽമോളജി, ഡെർമറ്റോളജി, സൈക്കാട്രി- തിങ്കൾ, ബുധൻ, വെള്ളി
പി.എം.ആർ- തിങ്കൾ, വ്യാഴം, ശനി
ന്യൂറോളി, യൂറോളജി- തിങ്കൾ, വ്യാഴം
കാർഡിയോളജി- ചൊവ്വ, വെള്ളി
സർജറി- ചൊവ്വ, വെള്ളി
ഇ.എൻ.ടി- ചൊവ്വ, വെള്ളി
പൾമണോളജി- ബുധൻ, ശനി
ജനറൽ ഒ.പി, എൻ.സി.ഡി, ജെറിയാട്രിക്, ദന്തൽ, എ.ആർ.ടി, ഡയാലിസിസ്, ഓങ്കോളജി ആൻഡ് പാലിയേറ്റീവ് കെയർ- തിങ്കൾ മുതൽ ശനി വരെ
ഇന്റർവെൻഷണൽ കാർഡിയോളജി - ചൊവ്വ