മഴക്കാല പൂർവ ശുചീകരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭാ പരിധിയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരസഭാതല ഉദ്ഘാടനം 21-ാം ഡിവിഷനിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ മഹേഷ് ജയരാജ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. മീന, വൈസ് ചെയർപേഴ്‌സൺ സുനിമോൾ, നഗരസഭാ മുൻ ചെയർപേഴ്സൺ എം. ശോഭന, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീലത, കൗൺസിലർമാരായ നിസാംബായി, ഷിബു, റെജി ഫോട്ടോപാർക്ക്, ബിന്ദു അനിൽ എന്നിവർ സംസാരിച്ചു. 22-ാം ഡിവിഷൻ കൗൺസിലർ വിജയലക്ഷ്മി നന്ദി പറഞ്ഞു.