കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ മേയ് ദിന റാലിയും സമ്മേളനവും ഒഴിവാക്കി വ്യവസായ സ്ഥാപനങ്ങളുടെ മുന്നിലും പ്രധാന ജംഗ്ഷനുകളിലും കൊടികളുയർത്തി ആഘോഷിക്കാൻ യു.ടി.യു.സി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ടി.സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, യു.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കെ. സുൽഫി, കുരിപ്പുഴ മോഹനൻ, ജി. വേണുഗോപാൽ, കെ.പി. ഉണ്ണിക്കൃഷ്ണൻ, മഞ്ഞപ്പാറ സലീം, വെളിയം ഉദയകുമാർ, സദു പള്ളിത്തോട്ടം, അജിത്ത് അനന്തകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.